Latest News From Kannur

മന്നം ജയന്തി ആഘോഷിച്ചു

0

പാനൂർ: അണിയാരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ 148 -ാമത് മന്നം ജയന്തി ആഘോഷിച്ചു. അണിയാരം കോമത്ത് കൃഷ്ണകൃപ ഭവനത്തിൽ ചേർന്ന മന്നം ജയന്തി ആഘോഷം പി. കുഞ്ഞികൃഷ്ണൻ അടിയോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം പ്രസിഡണ്ട് കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനയും നടന്നു. പി. പി. രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി. പി. ഷാജേഷ് കുമാർ, പി.പി. രാജശ്രി, കെ. കമലാക്ഷി ടീച്ചർ, പി. ബിജോയ് മാസ്റ്റർ, കെ. ചന്ദ്രൻ, കെ. മനീഷ , കെ.ഷാനി, കെ. ശ്രുതി, എം. റീന, ഇ. എം. ഷിംഷ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.