Latest News From Kannur

പുതിയ അവസരങ്ങളും വിജയവും സന്തോഷവും ഉണ്ടാകട്ടെ’; പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

0

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും . ഇന്ത്യയ്ക്കും ലോകത്തിനും കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ആശംസാ സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പുതിയ അവസരങ്ങളും വിജയവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസകള്‍ നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.”2025 ആശംസകള്‍. ഈ വര്‍ഷവും എല്ലാവര്‍ക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും കൊണ്ടുവരട്ടെ. . എല്ലാവര്‍ക്കും അത്ഭുതകരമായ ആരോഗ്യവും സമൃദ്ധിയും അനുഗ്രഹിക്കപ്പെടട്ടെ”, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

”എല്ലാവര്‍ക്കും സന്തോഷകരമായ പുതുവത്സരാശംസകള്‍. 2025 എല്ലാവര്‍ക്കും സന്തോഷവും ഐക്യവും സമൃദ്ധിയും കൊണ്ടുവരട്ടെ! ഈ അവസരത്തില്‍, ഇന്ത്യയ്ക്കും ലോകത്തിനും കൂടുതല്‍ തിളക്കമാര്‍ന്നതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത പുതുക്കാം”, രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

Leave A Reply

Your email address will not be published.