പാലിക്കണ്ടി കുടുംബസംഗമവും, പ്രമുഖ ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ ചിത്രപ്രദർശനവും മാഹി മലയാള കലാഗ്രാമത്തിൽ വച്ച് നടന്നു
ന്യൂ മാഹി: ന്യൂ മാഹിയിലെ കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ധാരാളം സംഭാവനകൾ നൽകിയ പാലിക്കണ്ടി കുടുംബസംഗമവും, പ്രമുഖ ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ ചിത്രപ്രദർശനവും മാഹി മലയാള കലാഗ്രാമത്തിൽ വച്ച് നടന്നു. ചിത്രപ്രദർശനവും കുടുംബ സംഗമവും പ്രമുഖ ചിത്രകാരൻ കെ. കെ. മാരാർ നിർവഹിച്ചു.
ന്യൂ മാഹിയിലെ കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ധാരാളം സംഭാവനകൾ നൽകിയ പാലിക്കണ്ടി കുടുംബം കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹി പ്രദേശത്തുമായി വ്യാപിച്ചുകിടക്കുകയാണ്. 3000ത്തിലധികം മെമ്പർമാരുള്ള കുടുംബത്തിലെ കണ്ണൻ-പിറക്കാച്ചി ദമ്പതിമാരുടെ സന്തതി പരമ്പരകളുടെ കുടുംബ സംഗമമാണ് മാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടന്നത്.
കുടുംബ സംഗമ ചെയർമാൻ ബാലൻ പാലിക്കണ്ടി അധ്യക്ഷത വഹിച്ചു.
ട്രഷറർ ശശികുമാർ പാലിക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ കെ. കെ. മാരാർ ആദരിച്ചു.
എൻ. കെ. സജിത, പി. വിജയൻ, സി. വി. ബാബുരാജ്, രാജൻ മോന്താൽ, ആൽവിൽ വ്യാസ്, പി. കെ. സുരേഷ്, സി. ജിഷ എന്നിവർ ആശംസ നേർന്നു , കൺവീനർ എൻ. കെ. സജീഷ് സ്വാഗതവും സി. വി. രജിത നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.
പ്രമുഖ ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ പതിനാലാമത് ചിത്ര പ്രദർശനം ഡിസംബർ 29 മുതൽ ജനുവരി രണ്ടാം തീയതി വരെ മലയാള കലാഗ്രാമം ആർട്ട് ഗാലറിയിൽ ഉണ്ടാകും.