Latest News From Kannur

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

0

ന്യൂ മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പതിനാലാമത് വർഷവും നൂറുകണക്കിന്സ്ത്രീ ഭക്തർ പൊങ്കാല സമർപ്പണം നടത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മാഹിയിൽ നിന്നും ഭക്തരും ക്ഷേത്രസന്നിധിയിലേക്ക് എത്തി, ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി, ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെയും നൂറുകണക്കിന് ഭക്തരുടെയും സാന്നിധ്യത്തിൽ കാലത്ത് 10 മണിക്ക് പണ്ടാര അടുപ്പിൽ അഗ്നികൊളുത്തി, തുടർന്ന് ഐശ്വര്യ വരദായനിയായ ദേവിക്ക് തൃക്കാർത്തിക നാളിലെ പൊങ്കാല ഭക്തിസാന്ദ്രമായി. അഖണ്ഡ നാമജപം നെയ് വിളക്ക് സമർപ്പണവും നടത്തി. പുതുതായി നിർമ്മിക്കുന്ന മഹാശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് ക്ഷേത്ര ശില്പി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 12നും1 നും ഇടയിലുള്ള അഭിജിത്ത് മുഹൂർത്തത്തിൽ നടന്നു, ഉച്ചക്ക് പ്രസാദ ഊട്ടും കാലത്ത് പ്രഭാത ഭക്ഷണവും ഉണ്ടായിരുന്നു.
വിവിധ ഉപസമിതികൾ കൃത്യമായ പ്രവർത്തിച്ചതു കാരണം പൊങ്കാല കൃത്യമായും കുറ്റമറ്റ രീതിയിൽ നടത്താൻ സാധിച്ചു. ക്ഷേത്ര പ്രസിഡണ്ട് ഓ. വി. സുഭാഷ് സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പി. പ്രദീപൻ, സി. വി. രാജൻ പെരിങ്ങാടി, സുധീർ കേളോത്ത്, സത്യൻ കോമത്ത്, സി. എച്ച്. പ്രഭാകരൻ, രമേശൻ തൊട്ടേന്റെവിടെ, വി. കെ. അനീഷ് ബാബു, സുജിൽ സി. എച്ച്, വൈ. എം. സജിത, ശ്രീ മണി, അനിൽ ബാബു, മഹേഷ് പി. പി,തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.