Latest News From Kannur

ബോംബേറിഞ്ഞതായ കേസ്: സി.പി.ഐ.എം പ്രവർത്തകരെ വെറുതെ വിട്ടു

0

ന്യൂമാഹി : ന്യൂമാഹി ഈയ്യത്തുങ്കാട് ബി.ജെ.പി പ്രവർത്തകൻ രാജേഷിനെ ബോംബേറിഞ്ഞ് പരിക്കേൽപ്പിച്ചെന്ന കേസിൽ കുറ്റക്കാരെല്ലന്ന് കണ്ട് സി.പി.ഐ.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കെ.കെ. സുബീഷ്, ദ്വിജു കുന്നോത്ത്, കെ.വി. രമിത്ത് എന്നിവരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2015 ഏപ്രിൽ 2 ന് ബി.ജെ.പി പ്രവർത്തകന് നേരെ ബോംബെറിഞ്ഞ് എന്ന് ആരോപിച്ച് ന്യൂമാഹി പോലീസാണ് കേസടുത്തത്. പ്രതികൾക്ക് വേണ്ടി അഡ്വ: കെ.വിശ്വൻ ഹാജരായി.

Leave A Reply

Your email address will not be published.