Latest News From Kannur

ഇനി രണ്ടുദിവസം മാത്രം, ഇത്തവണയും 22 കോടീശ്വരന്മാര്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്, പാലക്കാട് മുന്നില്‍

0

തിരുവനന്തപുരം: നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്.ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍പ്പനയ്ക്കായി നല്‍കിയത്. നാലരലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളത്.ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ഇതുമുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാര്‍ ഇത്തവണയുമുണ്ടാകും.50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്.

Leave A Reply

Your email address will not be published.