ശുചിത്വ – മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെയും വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം സെപ്റ്റംബർ 25 ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. ജില്ലാ തലത്തിൽ എൽ.പി/യു.പി,എച്ച് എസ്/ എച്ച് എസ് എസ് വിഭാഗങ്ങളിലായാണ് മത്സരം. നേരെത്തെ പേർ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മത്സര ദിവസം രാവിലെ 9.30ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പർ മത്സരവേദിയിൽ നൽകും. മത്സരസമയം ഒരു മണിക്കൂറാണ്.