Latest News From Kannur

മങ്ങാട് വാണുകണ്ട കോവിലകത്ത് നവരാത്രി ആഘോഷം

0

പ്രിയരെ മങ്ങാട് ശ്രീവാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷം പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
നവരാത്രി ദിനങ്ങളിൽ പ്രത്യേക പൂജകൾ, പ്രഭാഷണം, കലാപരിപാടികൾ, ദുർഗാഷ്ടമിയിൽ ഗ്രന്ഥം വെപ്പ്, മഹാനവമി നാളിൽ ആയുധപൂജ, വാഹനപൂജ, വിജയദശമിനാളിൽ വിദ്യാരംഭം, എഴുത്തിനിരുത്ത് തുടങ്ങിയവ നടക്കും.നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സമർപ്പണമായി ക്ഷേത്ര ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 27 നകം ക്ഷേത്ര കമ്മിറ്റിയെ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എം പി പവിത്രൻ, (പ്രസിഡൻ്റ്)

ഫോൺ.
+919447775830 .

Leave A Reply

Your email address will not be published.