സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന് കീഴിലുള്ള മാലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം രൂപ (ഫാര്‍മസി കെട്ടിടം) ആര്‍ദ്രം, എന്‍ എച് എം ഗ്രാമഞ്ചായത്ത് ഫണ്ട് എന്നിവ ഉള്‍പ്പെടെ ഒരുകോടി 42 ലക്ഷം രൂപയുടെ ഭരണാനു മതിയാണ് കെട്ടിട നിര്‍മ്മാണത്തിനായി ലഭിച്ചിട്ടുള്ളത്. പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലാബ്,ഫാര്‍മസി, പ്രീ ചെക്കപ്പ് ഏരിയ എന്നിവ പുതിയ സൗകര്യങ്ങളായി നിലവില്‍ വരുന്നതാണ്.ആര്‍ദ്രം പദ്ധതി പ്രകാരം നിലവില്‍ ഒരു ഡോക്ടര്‍ ഒരു ലാബ് ടെക്‌നീഷ്യന്‍ ഒരു നേഴ്‌സിങ് ഓഫീസര്‍ തസ്തികയും അനുവദിച്ചിട്ടുണ്ട് മാലൂര്‍ പിഎച്ച് സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിലേരി സബ് സെന്ററിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 55 ലക്ഷം രൂപയുടെ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ടും ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ആര്‍ദ്രം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സി പി ബിജോയ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബീഷ്, വൈസ് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, സി രജനി, രേഷ്മ സജീവന്‍, പി വി ജോര്‍ജ്ജ്, കെ. പി രാജേഷ്, കെ രാജേഷ്, തൊലമ്പ്ര പദ്മനാഭന്‍, മുണ്ടാണി പുരുഷോത്തമന്‍, പ്രസാദ്, പ്രേമി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.