കൊയിലാണ്ടി :ചെസ്സിൽ റാങ്കിംഗ് നിശ്ചയിക്കുന്ന ലോകസംഘടനയായ ‘ഫിഡെ’ ജൂലൈ 1 നു പ്രസിദ്ധീകരിച്ച സ്റ്റാൻഡേർഡ് റേറ്റിംഗ് ലിസ്റ്റിൽ ഇടം നേടി കൊയിലാണ്ടിയിൽ നിന്നും 4 വിദ്യാർത്ഥികൾ. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അന്താരാഷ്ട്ര അംഗീകാരമുള്ള താരങ്ങളെ തോൽപ്പിച്ചതോടെയാണ് 4 പേർക്കും സ്റ്റാൻഡേർഡ് റേറ്റിംഗ് ൽ ഇടം ലഭിച്ചത്.ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തകൃഷ്ണൻ 1560 സ്റ്റാൻഡേർഡ് റേറ്റിംഗ് പോയിന്റുകളും,അതെ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മാനവ് ദീപ്ത് 1549 റേറ്റിംഗ് പോയിന്റും കരസ്ഥമാക്കിക്കൊണ്ട് നാടിന് അഭിമാനമായി.കൊയിലാണ്ടി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ എസ് എസ് ആരോൺ 1554 പോയിന്റു ,കണ്ണൂർ ജില്ലയിലെ കുറുമാത്തുർ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ റിസ്‌വാൻ നസീർ 1499 പോയിന്റു നേടിയാണ് അന്താരാഷ്ട്ര ചെസ്സ് റേറ്റിംഗ് പദവിയിൽ ഉന്നത സ്ഥാനം നേടിയത്. അനന്ദകൃഷ്ണൻ, റിസ്‌വാൻ നസീർ എന്നിവർ റാപ്പിഡ് ചെസ്സിലും നേരത്തെ തന്നെ റേറ്റിംഗ് നേടിയിട്ടുള്ള വിദ്യാർത്ഥികളായിരുന്നു . ചെസ്സിൽ ഉന്നത റാപ്പിഡ് റേറ്റിംഗിൽ എത്തിയ വിദ്യാർത്ഥികൾ, ചെസ്സ് പരിശീലിക്കുന്നത് കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിൽ നിന്നാണ് .