നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് പതിനെട്ടാമത് ദേശീയ സ്റ്റാറ്റിസ്റ്റിക് ദിനം ആചരിച്ചു. ഫാറൂഖ് കോളേജ് പി ജി ആന്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച് ഫാറൂഖ് കോളെജ് എ വി ടി. ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഡോ. കെ വി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ്ഒ ഡയറക്ടറും റീജണല്‍ മേധാവിയുമായ എഫ് മുഹമ്മദ് യാസിര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ദേശീയ സാമ്പിള്‍ സര്‍വെകളെക്കുറിച്ചും എന്‍എസ്എസ് ഒ പ്രസിദ്ധീകരിച്ച റിസള്‍ട്ടുകളെ സംബന്ധിച്ചും എന്‍എസ്എസ്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ ജനാര്‍ദ്ദനന്‍ ക്ലാസ്സെടുത്തു. ‘ഡിസിഷന്‍ മേക്കിങിന് ഡേറ്റയുടെ ഉപയോഗം’ എന്ന ഈ വര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്‌സ് ദിന വിഷയം ആധാരമാക്കി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും എന്‍എസ്എസ്ഒ സ്റ്റാഫും അടക്കം 80 ഓളം പേര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.