Latest News From Kannur

ജി.എസ്.ടി.എഫ് ഒത്തു ചേരൽ പങ്കാളിത്തവും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായി

0

കണ്ണൂർ: ഗവ. സ്കൂൾ ടീച്ചേർസ് ഫോറം വോട്സാപ്പ് കൂട്ടായ്മ സംഘാടന മികവിനാലും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കണ്ണൂർ കേബിൻ ബാംബു വിൽ നടന്ന ഒത്തു ചേരൽ സുഹൃദ് സമ്മേളനത്തിൻ്റെ വികാരപരമായ ഊഷ്മളതയാൽ വശ്യവും ഹൃദ്യവുമായി .
വി.ഇ. കുഞ്ഞനന്തൻ്റെ അദ്ധ്യക്ഷതയിൽ
എ.കെ. ഹസ്സൻ മാസ്റ്റർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കയനി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരഭാഷണം നടത്തി. ആദരഭാഷണത്തിന് രാഘവൻ മാസ്റ്റർ പെരളശേരിയും – ജനവിധി 2024– ജനാധിപത്യത്തിൻ്റെ സൗന്ദര്യം; എന്ന വിഷയത്തെ അധികരിച്ച സെമിനാർ ചർച്ച രാധാകൃഷ്ണൻ മാണിക്കോത്തും തുടക്കം കുറിച്ചു.എം. കുഞ്ഞമ്പു മാസ്റ്റർ , എ.പി. ഫൽഗുനൻ മാസ്റ്റർ , സി.ഭാർഗവൻ മാസ്റ്റർ , കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ ,എം.ഒ. നാരായണൻ മാസ്റ്റർ ,പാർവ്വതി ടീച്ചർ, വി.വി.ഉപേന്ദ്രൻ മാസ്റ്റർ , ശ്രീജിത്ത് മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ , വി.കെ സുധിമാസ്റ്റർ , കെ. പ്രദീപൻ മാസ്റ്റർ , എൻ .കെ മുസ്തഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എൻ തമ്പാൻ സ്വാഗതവും തോമസ് മാസ്റ്റർ കൃതജ്ഞതയും പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോയെടുത്തും സ്നേഹവിരുന്നിൽ പങ്കെടുത്തും അംഗങ്ങൾ കൂട്ടായ്മയിൽ ഒപ്പം ചേർന്നു.

Leave A Reply

Your email address will not be published.