കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോൾ അടിക്കാനെത്തിയ യുവാക്കളാണ് പ്രശ്നം ഉണ്ടാക്കിയത്. പെട്രോൾ അടിച്ച ശേഷം യുവാക്കൾ പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടതുമില്ല. ഇക്കാര്യം പറഞ്ഞ് ജീവനക്കാരും യുവാക്കളും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു . ഈ മർദ്ദനത്തെ പറ്റി ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയാണ് യുവാക്കൾ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച് കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.