കൂ ത്തുപറമ്പ്:കൈതേരി ചാത്തോത്ത് ശ്രീ നീലക്കരിങ്കാളി ശ്രീ പോർക്കലി ഭഗവതീ ക്ഷേത്ര മഹോത്സവത്തിന്റെ രണ്ടാം ദിനമായ മാർച്ച് 20 ബുധനാഴ്ച തുലാഭാരത്തട്ട് സമർപ്പണവും അനുഗ്രഹ ഭാഷണവും പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. ക്ഷേത്ര മഹോത്സവം മാർച്ച് 19 , 20 , 21 ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ , ക്ഷേത്ര പൂജാ ചടങ്ങുകളും വിവിധങ്ങളായ വിശേഷാൽ പരിപാടികളുമായി ആഘോഷപൂർവ്വം കൊണ്ടാടുകയാണ്.20 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് കൈതപ്രം ക്ഷേത്ര തിരുനടയിലെത്തും. മലയാളത്തിലെ പ്രശസ്തനായ ചലച്ചിത്ര ഗാനരചയിതാവും കവിയും സംഗീത സംവിധായകനും ഗായകനും നടനുമാണ് കൈതപ്രം കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി. ക്ഷേത്ര മഹോത്സവ വേളയിൽ കൈതപ്രത്തിന്റെ സാന്നിദ്ധ്യവും അനുഗ്രഹ ഭാഷണവും ഭക്തജനങ്ങളും കലാസ്നേഹികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.