കെ.എസ്.എസ്. പി. എ.പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാട് പ്രദേശത്ത് കിറ്റ് വിതരണം സംഘടിപ്പിച്ചു
ചൊക്ലി : കെ.എസ്.എസ്. പി. എ.പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറുമാസക്കാലം ക്ഷേമപെൻഷൻ കിട്ടാതെ ദുരിതം അനുഭവിക്കുന്ന 25 ഓളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി. കെ.എസ്.എസ്.പി. എ.പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ടി എം ബാബുരാജ് മാസ്റ്റർ കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. പിടി രത്നാകരൻ മാസ്റ്റർ അധ്യക്ഷനായി. കെ.എസ്.എസ്. പി. എ. കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ. സുനിൽകുമാർ, സേവാദൾ ജില്ലാ വൈസ് പ്രസിഡണ്ട് എം.പി. ആനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.