Latest News From Kannur

കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം -കെ.മുരളീധരൻ എം.പി

0

ചൊക്ലി: വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുമ്പോഴും കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോടു വരെ എത് മരണവീട്ടിൽ ചെന്ന് ചോദിച്ചാലും മെൻ്റൽ ഡിപ്രഷൻ എന്നാണ് കാരണമായി പറയുന്നത്. അതിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. അധ്യാപകരും, രക്ഷിതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കണമെന്നും ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിലെ ‘വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് എം പി പറഞ്ഞു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് തലശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉപഹാരങ്ങൾ നൽകി. സ്കൂൾ മാനേജർ കെ.മനോജ് കുമാർ , മാനേജ്മെൻ്റ് നൽകുന്ന ഉപഹാരം നൽകി.നാടകകൃത്തും, ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡംഗങ്ങളായ എൻ പി സജിത, സ്കൂൾ മാനേജർ കെ.മനോജ് കുമാർ, പി ടി എ പ്രസിഡണ്ട് കെ.ടി.കെ.പ്രദീപൻ,വാർഡ് മെമ്പർ സജിത എൻ.പി, മാനേജർ കെ. മനോജ് കുമാർ, പി.ടി.എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി സഖീഷ്, ഉപപ്രഥമാധ്യാപിക എൻ.സ്മിത, ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി എ.രജീഷ്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി.ഗിരീഷ് കുമാർ, സ്കൂൾ പാർലമെൻ്റ് ചെയർമാൻ അഷ്ന കെ രാജ് എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന അധ്യാപകരായ സി.പി ശ്രീജ, കെ.രജിത, കെ.പ്രദീപ് കുമാർ, പി.ജയതിലകൻ, സി.കെ ഷിബിലാൽ, ഓഫീസ് അസിസ്റ്റൻ്റ് പി.കെ സുരേന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി.അക്കാദമിക മികവ് പുലർത്തിയ കുട്ടികളെയും അനുമോദിച്ചു.പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും പ്രോഗ്രാം കൺവീനർ കെ. ലിജേഷ് കുമാർ നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാവിരുന്നും വയനാട് നാടൻ കലാ പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ചൂട്ടും ഇതിൻ്റെ ഭാഗമായി അരങ്ങേറി.

Leave A Reply

Your email address will not be published.