Latest News From Kannur

‘പിണറായി അച്ഛനെ പോലെ’; മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസം​ഗം കേട്ടത് ഒറ്റ നില്‍പ്പിൽ, വൈറലായി ഭീമന്‍ രഘു

0

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ കൗതുക കാഴ്ചയായി നടന്‍ ഭീമന്‍ രഘുവിന്റെ നില്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്. 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന്‍ രഘു  ഒറ്റ നില്‍പ്പായിരുന്നു. സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന്‍ രഘു ഇരുന്നിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ താരം എ ഴുന്നേറ്റു നിന്ന് ഗൗരവത്തോടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റു നിന്നത് എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. നല്ല അല്ലൊരു അച്ഛനും മുഖ്യമന്ത്രിയും കുടുംബനാഥനുമൊക്കെയാണ്. എന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമായല്ല, വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ് .-     ഭീമന്‍ രഘു പറഞ്ഞു. അതിനിടെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ട് മാസം മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

Leave A Reply

Your email address will not be published.