മാഹി : രാഹുലിന്റെ അപകീർത്തി കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി
സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്തു കൊണ്ട് മാഹി ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മോഹനൻ, പോണ്ടിച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ് എന്നിവർ സംസാരിച്ചു.മോദി പരാമർശത്തിന്‍റെ പേരിലുള്ള അപകീർത്തി കേസിലാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി വന്നത്.
രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ആണ് നടപടി.മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ.മാഹി സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ മോഹനൻ , പി പി വിനോദൻ , ശ്യാംജിത്ത് പാറക്കൽ, നളിനി ചാത്തു, ഐ അരവിന്ദൻ ,കെ ഹരീന്ദ്രൻ,അജയൻ പൂഴിയിൽ,രെജിലേഷ് കെ പി,മുഹമ്മദ് സർഫാസ്, ശ്രീജേഷ് പള്ളൂർ,നിഗിൽ രവീന്ദ്രൻ എന്നിവർ നേതൃത്വം നല്കി.