Latest News From Kannur

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡ് നൽകണം

0

മാഹി: മാഹിയുടെ വിവിധ ഭാഗങ്ങളിൽ
നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന സാഹചര്യത്തിൽ അവരെ സംബന്ധിച്ച ആധാർ കാർഡ് ഉൾപ്പടെയുള്ള പൂർണ്ണ വിവരങ്ങൾ വാടകക്കെട്ടിട ഉടമകളും, തൊഴിലുടമകളും, സൂക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം ജനറൽ സെക്രട്ടരി ഇ.കെ.റഫീഖ് പൊലീസ് അധികൃതരോടാവശ്യപ്പെട്ടു. മദ്യവും ലഹരി വസ്തുക്കളും യഥേഷ്ടം ഉപയോഗിക്കുന്ന ഇവർ സാമൂഹ്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡ് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.