ചൊക്ലി : രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകളെ അനുമോദിച്ചു. തലശ്ശേരി എൻജിനിയറിങ്ങ് കോളേജിൽ വച്ചു നടന്ന ദശദിന സംയുക്ത പരിശീലന ക്യാമ്പിൽ പങ്കെടുത്ത രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി കേഡറ്റുകൾക്കുള്ള ക്യാമ്പ് സർട്ടിഫിക്കറ്റുകളും ക്യാമ്പ് ബാഡ്ജ്, സാംസ്‌കാരിക കലാപരിപാടികളിൽ മികച്ച നേട്ടം കൈവരിച്ച കേഡറ്റുകൾക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും നടത്തി. ചടങ്ങ് ചൊക്ലി എസ് എച് ഒ ഷാജു സി നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി H M സ്മിത അധ്യക്ഷത വഹിച്ചു. ഹവിൽദാർ ജയരാമൻ ആശംസ നേർന്നു. എൻ സി സി ഓഫീസർ രാവിദ് ടി പി സ്വാഗതവും എൻ സി സി സീനിയർ സർജന്റ് ശ്രീഭദ്ര s നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.