കൂത്തുപറമ്പ് :പൊതുവിദ്യാലയങ്ങളിലെ യു പി വിഭാഗത്തിൽ ഭാഷ, ഗണിതം ,ശാസ്ത്രം എന്നീ മേഖലകൾക്ക് അധിക അക്കാദമിക പിന്തുണ നൽകി അടിസ്ഥാന ശേഷികളിലുള്ള പരിമിതി മറികടക്കാൻ സഹായിക്കുകയും കുട്ടികളെ മുൻനിരയിൽ എത്തിക്കുകയും ചെയ്യുന്നതിനായി കെ എസ് ടി എ നടപ്പിലാക്കുന്ന കരുതൽ-2023 പദ്ധതിക്ക് തുടക്കമായി. പാട്യം പഞ്ചായത്ത് തല ഉദ്ഘാടനം പാട്യം വെസ്റ്റ് യു.പി സ്കൂളിൽ കെ.എസ്.ടി.എ മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി പ്രമോദൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മജിഷ അധ്യക്ഷയായ ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പ്രമോദൻ, മദർ പിടിഎ പ്രസിഡൻറ് ബിബിന, പത്മനാഭൻ മാസ്റ്റർ, സുധീർ ബാബു, ലിജി.പി, ഷിൻജു പൊന്നത്ത്, രാഹുൽ രവി എന്നിവർ സംസാരിച്ചു.