ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷയുടെ ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നി സിബിഎസ്ഇയുടെ വെബ്‌സൈറ്റുകളില്‍ കയറി ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതെ തന്നെ വീണ്ടും പരീക്ഷ എഴുതി ഉന്നതപഠനം സാധ്യമാക്കാനാണ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ. ജൂലൈ 17നായിരുന്നു പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ നടത്തിയത്.സിബിഎസ്ഇ വെബ്‌സൈറ്റുകളില്‍ കയറി റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും ജനനത്തീയതിയും അഡ്മിറ്റ് കാര്‍ഡും നല്‍കി വേണം ഫലം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഹോംപേജില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം 2023- കംപാര്‍ട്ട്‌മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് റോള്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറിയ ശേഷം സബ്മിറ്റ് നല്‍കുന്നതോടെ ഫലം സ്‌ക്രീനില്‍ തെളിഞ്ഞുവരും. തുടര്‍ന്ന് ഫലം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.