നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് ഹെൽത്ത് സെൻറിന് സമീപമുള്ള കനാൽ റോഡ് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നു എന്ന പരാതി കിട്ടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മാലിന്യ ചാക്കിൽ നിന്നും ഗ്രേസ് സ്റ്റോർ കല്ലാച്ചി എന്ന സ്ഥാപനത്തിന്റെ ബില്ല് കിട്ടുകയും ഉടമ എം അബ്ദുൽമജീദ് മാലിന്യം തള്ളിയതായി ബോധ്യപ്പെടുകയും ചെയ്‍തതിൽ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു ആയതിന്റെ അടിസ്ഥാനത്തിൽ 2500 രൂപ സെക്രട്ടറി പിഴയിട്ടു, പിഴ പഞ്ചായത്തിൽ അടച്ചു. ഫീൽഡ് പരിശോധനയിൽ താലൂക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി കുഞ്ഞുമുഹമ്മദ് നഴ്സ് കെ ഷൈമ ആശാവർക്കർ പി ഉഷ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.