മാഹി: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഹിയിൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടന്നു. പളളൂർ ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച ജാഥ പള്ളൂർ, പാറൽ, ഇരട്ടപ്പിലക്കുൽ എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തി. തുടർന്ന് ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ യോഗത്തിൽ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി ജില്ല കോൺഗ്രസ്സ് വൈസ്.പ്രസിഡണ്ട് ഐ.അരവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ജന. സിക്രട്ടറിമാരായ സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, പി.ശ്യാംജിത്ത്, ലീഗ് നേതാവ് മുഹമ്മദ് അലി, നളിനി ചാത്തു,
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന. സിക്രട്ടറി അലി അക്ബർ ഹാഷിം, പി.കെ.ശ്രീധരൻ മാസ്റ്റർ ജിജേഷ് ചാമേരി, കെ.കെ.ശ്രീജിത്ത് സംസാരിച്ചു. സതീശൻ തെക്കയിൽ, കെ.വി.മോഹനൻ, എം.കെ.ശ്രീജേഷ്, മുഹമ്മദ് സർഫാസ്, അജയൻ പൂഴിയിൽ, കെ.വി.സന്ദീവ്, കെ.കെ. വത്സൻ, ജിതേഷ് വഴയിൽ, വി.പി. മുനവർ നേതൃത്വം നൽകി.