ഡ്രാഗൺ ബോട്ട് ലോക ചാമ്പ്യന്ഷിപ്പിൽ പങ്കെടുക്കുന്ന അനഘ മനോജിന് ചൊക്ലി ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി
ചൊക്ലി : ഡ്രാഗൺ ബോട്ട് ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന അനഘ മനോജിന് ചൊക്ലി പഞ്ചായത്ത് യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നൽകിയ യാത്രയയപ്പ് യോഗം കെ.പി മോഹനൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. അനഘയ്ക്കുള്ള ഉപഹാരവും എം എൽ എ കൈമാറി. കേരള ക്രിക്കറ്റ് അസോ.ജോയിൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷയായി. പഞ്ചായത്ത്’ വൈസ് പ്രസിഡണ്ട് എം.ഒ ചന്ദ്രൻ, വാർഡംഗം കെ.പ്രദീപ്, വി.കെ രാഗേഷ്, കെ.എം പവിത്രൻ, യൂസഫ്, വി.പുരുഷു, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.നിഖിൽ, ശീനിലാ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി ബി. കല സ്വാഗതവും, വി.റീത്ത നന്ദിയും പറഞ്ഞു.