എട്ടു രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുത്; സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ല: ബാലഗോപാല്‍
കൊച്ചി: 30രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്നും സംസ്ഥാനത്ത് ഇനി ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്ക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയില്‍ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയര്‍ത്തിയത്. ഇതില്‍ നിന്നാണ് എട്ട് രൂപ കുറച്ചത്.
കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം 4000 കോടി രൂപ സര്‍ക്കാര്‍ നല്‍കി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.