കോഴിക്കോട് മിഠായിത്തെരുവിന് സമീപം വൻ തീപിടിത്തം
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
തീ പടർന്ന ഉടൻതന്നെ പൊലീസും, നാട്ടുകാരും ചേർന്ന് മറ്റ് കടകളിലേക്ക് തീപടരാതിരിക്കാൻ ശ്രമം ആരംഭിച്ചു. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.