Latest News From Kannur

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയുടെ കൊലപാതകം! സ്വകാര്യ ഭാഗങ്ങളിൽ മാരകമായ പരിക്കേൽപ്പിച്ചു; കീഴടങ്ങിയ നിസാമുദ്ദീൻ യഥാർഥ പ്രതിയല്ലെന്ന് യുവതിയുടെ വീട്ടുകാർ

0

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നിർഭയ മോഡൽ കൊലപാതകം അരങ്ങേറിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായ ശേഷമെന്നാണ് വിവരം.

എന്നാൽ രാജ്യത്തെ നടുക്കുന്ന സംഭവമായിട്ടും ഈ വിഷയത്തിന് അധികമാരും ശ്രദ്ധ കൊടുത്തിട്ടില്ല. കൊലക്കേസിൽ ഒരാളെ പൊലീസ് പ്രതിയാക്കിയെങ്കിലും ഇരയുടെ കുടുംബം പറയുന്നത് ഇയാളല്ല യഥാർഥ പ്രതിയെന്നാണ്. സോഷ്യൽ മീഡിയയിൽ ഒറ്റതിരിഞ്ഞ ക്യാമ്‌ബെയ്നുകൾ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും ഇതൊരു വിഷയമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ എന്നാണ് വാർത്തകൾ. എന്നാൽ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave A Reply

Your email address will not be published.