Latest News From Kannur

കേന്ദ്രമന്ത്രിയും പിണറായിയും തമ്മിൽ ആത്മബന്ധം; പണം ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യമെന്ന് കെ.സുധാകരൻ

0

തിരുവനന്തപുരം: ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. മറ്റ് പല പ്രശ്നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോൾ വിഷയത്തിൽ ഇടപെടാത്തതെന്നും സുധാകരൻ ചോദിച്ചു.

കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും സുധാകരൻ പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്’ – സുധാകരൻ പറഞ്ഞു.

Leave A Reply

Your email address will not be published.