ചൊക്ലി : റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരൻ നിടുമ്പ്രത്തെ ‘സുനിബ’യിൽ കെ.പി ബാലൻ(85) നിര്യാതനായി.
ഭാര്യ : കെ. സരോജിനി ( റിട്ട.പ്രധാന അദ്ധ്യാപിക, കണ്ണംവെള്ളി LP സ്കൂൾ , പാനൂർ )
മക്കൾ : കെ. പി. സുനിൽ ബാൽ (അധ്യാപകൻ , ചൊക്ലി ബി.ആർ.സി മുൻ ബി.പി.സി) ,
ശുഭ കെ.പി. ( അധ്യാപിക , കാനഡ )
മരുമക്കൾ : അനിൽകുമാർ എ.കെ. (കാനഡ),
സുദയ പി.കെ. ( അധ്യാപിക, രാജാസ് കല്ലായ് UP സ്കൂൾ , മാടപ്പീടിക)
സഹോദരങ്ങൾ : കെ. പി. വാസു. കെ. പി. ശാന്ത, കെ. പി. വിജയൻ പരേതരായ കെ. പി. നാണു, കെ. പി. ലീല.
സംസ്കാരം തിങ്കളാഴ്‌ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.
സി.പി.ഐ(എം) മുൻ ചൊക്ലി/പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. എൻ.എഫ്.പി.ടി.ഇ മുൻ ജില്ലാ കമ്മിറ്റി അംഗവും തലശ്ശേരി മേഖല സെക്രട്ടറിയുമായിരുന്നു. തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചൊക്ലി ശ്രീനാരായണ വായനശാലയുടെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
കർഷക തൊഴിലാളി യൂണിയൻ ചൊക്ലി വില്ലേജ് മുൻ സെക്രട്ടറിയും ഏരിയ കമ്മിറ്റി മെമ്പറുമായിരുന്നു. നിടുമ്പ്രം മടപ്പുര മുൻ ഭരണസമിതി അംഗവും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. നിലവിൽ സി.പി.ഐ.(എം) ചൊക്ലി റെജിസ്ട്രാഫീസ് ബ്രാഞ്ച് അംഗമാണ്. ടെലികോം വകുപ്പിൽ നിന്ന വിരമിച്ച ജീവനക്കാരുടെ സംഘടനയായ എ.ഐ.ബി.ഡി.പി.എ യിൽ അംഗവുമാണ്.
കെ. പി. ബാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിമസഭാ സ്‌പീക്കർ അഡ്വ.എ.എൻ ഷംസീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.