Latest News From Kannur

എൻ എസ് എസ് കരയോഗം വാർഷിക ജനറൽ ബോഡി യോഗം നടത്തി

0

പാനൂർ :

ചമ്പാട് എൻ.എസ്.എസ് കരയോഗം വാർഷിക ജനറൽ ബോഡി യോഗവും, തിരഞ്ഞെടുപ്പും നടന്നു. ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
തലശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും, ഡയറക്ടർ ബോർഡ് അംഗവുമായ എം. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. തലശേരി താലൂക്ക് യൂണിയൻ സെക്രട്ടറി യു.രാജഗോപാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി. സുബ്രഹ്മണ്യൻ മാസ്റ്റർ, കെ.പ്രഭാകരൻ, വി.പി മനോഹരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. രാജീവൻ മാസ്റ്റർ പ്രാർത്ഥനാഗീതം ആലപിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം. പി. ഉദയഭാനു, പി.എച്ച്.ഡി കരസ്ഥമാക്കിയ ഇ.അഷിത, തീർത്ഥ അനിൽകുമാർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.സി. സുബ്രഹ്മണ്യൻ മാസ്റ്റർ, ടി.ആർ.സി. അടിയോടി (രക്ഷാധികാരികൾ), പന്ന്യന്നൂർ രാമചന്ദ്രൻ (പ്രസി.), കെ.പി. സുനിൽ കുമാർ (സെക്ര.) വി.ജനാർദ്ദനൻ (വൈ.പ്രസി.), കെ.പി. സുനിൽ കുമാർ (ജോ. സെക്ര), ടി.വി. പ്രകാശ് ബാബു (ഖജാ.) എന്നിവരടക്കം 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.