പാനൂർ :
കെ. എസ്. എസ്. പി. എ [കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ ] കുന്നോത്ത്പറമ്പ് മണ്ഡലം കുടുംബസംഗമം നടത്തി. പ്രസിഡണ്ട് പി.വി.മാധവൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ട് കെ.സുധാകരൻ പ്രഭാഷണം നടത്തി.
എ. രവീന്ദ്രൻ, വി.പി. സുകുമാരൻ, സി.പുരുഷു, കെ. ഭാസ്കരൻ, കെ.പി.ശ്രീവത്സൻ,
പി.കെ. സുരേന്ദ്രൻ, പി.കൃഷ്ണൻ, ബേബി സരോജം, ടി.സി. കുഞ്ഞിരാമൻ, എം.പി. നാരായണൻ എന്നിവർ പ്രസംഗിച്ചു. സംഘങ്ങളുടെയും കുടുംബാoഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.