Latest News From Kannur

കല്യാണദിവസം വധുവിന്റെ സ്വർണം കാണാതായ വീട്ടിൽ ഇന്ന് രാവിലെ പ്ലാസ്റ്റിക് കവർ, 30 പവൻ ആഭരണവും തിരിച്ചുകിട്ടി

0

കണ്ണൂർ : പയ്യന്നൂരിൽ കല്യാണ വീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.

Leave A Reply

Your email address will not be published.