ചൊക്ളി : വി പി.ഓറിയൻ്റൽ ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മെഗാ അലൂമ്നി മീറ്റ് ചൊക്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ഉദ്ഘാടനം ചെയ്തു. 1957 മുതൽ 2010 വരെയുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ചടങ്ങിൽ കുഞ്ഞിമൊയ്തുമാസ്റ്റർ അധ്യക്ഷത വഹിച്ചു പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം മുഖ്യാതിഥിയായി പങ്കെടുത്തു.പാനൂർ നഗരസഭ മുൻ ചെയർമാൻ വി നാസർ, കൗൺസിലർ എം രത്നാകരൻ, മുൻ ഡിഡിഇ ദിനേശൻ മഠത്തിൽ, പഞ്ചായത്ത് മെമ്പർ കെ പ്രദീപൻ, കെ. പി ഷമീമ , ഒ പി അബ്ദുറഹിമാൻ, ടി.അശോകൻ, എൻ എ കരീം എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികൾ നടന്നു.
ഇന്ന് രാവിലെ 10 മണിക്ക് ഗുരുവന്ദനം പരിപാടിയിൽ അധ്യാപകരെ ആദരിക്കും. കെ പി മോഹനൻ എം എൽ എ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും. കരോക്കെ, ഭരതനാട്യം, ഒപ്പന , കൈ കൊട്ടി കളി , തിരുവാതിര, ഗാനമേള എന്നിവ നടക്കും.
സംഗമത്തിനെ ഭാഗമായി ഇഫ്ത്താർ സ്നേഹ സംഗമം, കുക്കറി ഷോ, മെഹന്തി ഫെസ്റ്റ്, ലഹരി വിരുദ്ധ റാലി എന്നിവ നടന്നിരുന്നു.