സംസ്ഥാന സർക്കാറിന്റെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ നിയോജ മണ്ഡലത്തിലെ 35 റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ട് കോടി രൂപ അനുവദിച്ചു. കണ്ണൂർ കോർപ്പറേഷനിലെയും മുണ്ടേരി ഗ്രാമ പഞ്ചായത്തിലെയും വിവിധ തദ്ദേശ റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. കണ്ണൂർ കോർപ്പറേഷനിലെ 28 റോഡുകൾക്കും മുണ്ടേരി പഞ്ചായത്തിലെ ആറ് റോഡുകൾക്കും കണ്ണൂർ കൻറോൺമെൻറിലെ ഒരു റോഡിനുമാണ് ഭരണാനുമതി ആയിട്ടുള്ളത്. റോഡുകളുടെ എസ്റ്റിമേറ്റ് എത്രയും വേഗത്തിൽ തയ്യാറാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുവാൻ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.