മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി ബീച്ചിൽ വേറിട്ട പരിപാടികളുമായി പുതുവർഷ പരിപാടികൾ ഇന്ന് ആഘോഷിക്കുമെന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറും രമേശ് പറമ്പത്ത് എം എൽ എയും അറിയിച്ചു. ന്യൂ ഇയർ മെഗാ ഇവന്റ് 31 ന് നടക്കേണ്ടതായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. വൈ: 6 മണിക്ക് സംഗീത വിരുന്നോടെ ആരംഭിക്കും. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരക്കും വെടിക്കെട്ടും ഉണ്ടാകും മയ്യഴിപ്പുഴയിൽ നിന്ന് ബോട്ടുകളിൽ നിന്നും, തോണികളിൽ നിന്നും മാനത്ത് വർണ്ണ വിസ്‌മയങ്ങൾ വിരിഞ്ഞ് ആകാശത്ത് അമിട്ടുകൾ പൊട്ടിച്ച് പുതുവർഷത്തെ വരവേൽക്കും. മാഹിയിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുക, മാഹിയിലേക്ക് യുവാക്കളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂ ഇയർ മെഗാ ഇവന്റ് പരിപാടി നടത്തുന്നതെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു – പുതുച്ചേരി സംസ്ഥാനത്ത് ഒട്ടാകെ പരിപാടികൾ ടൂറിസം പുതുവർഷ പരിപാടി ഒരുക്കിയിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.