Latest News From Kannur

വേര്‍പിരിയല്‍ കൃത്യം, ഇനി കാത്തിരിപ്പ് കൂടിച്ചേരലിന്’; സ്‌പേഡെക്‌സിന്റെ ആദ്യഘട്ടം വിജയമെന്ന് ഐഎസ്ആര്‍ഒ

0

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ സ്‌പേഡെക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന പി.എസ്.എല്‍വി- സി 60 റോക്കറ്റിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ രാത്രി വൈകി വേര്‍പ്പെട്ടതായി ഐ.എസ്.ആര്‍.ഓ അറിയിച്ചു. ഇതോടെ പി.എസ്.എല്‍വി സി 60 ദൗത്യം പൂര്‍ത്തീകരിച്ചതായി മിഷന്‍ ഡയറക്ടര്‍ എം. ജയകുമാര്‍ പറഞ്ഞു.

15 മിനിറ്റിലധികം പറക്കലിനുശേഷം റോക്കറ്റ് ഉപഗ്രഹങ്ങളെ 475 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ വലത് ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ് പറഞ്ഞു. ‘ റോക്കറ്റ് ബഹിരാകാശ പേടകത്തെ ശരിയായ ഭ്രമണപഥത്തില്‍ എത്തിച്ചു, സ്‌പെയ്‌ഡെക്‌സ് ഉപഗ്രഹങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നീങ്ങിയിരിക്കുന്നു, ഇവ ഏകദേശം 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതിന് ശേഷമാകും കൂടിച്ചേരല്‍ പ്രക്രിയ(ഡോക്കിങ് പ്രോസസ്) ആരംഭിക്കുക, ഡോക്കിങ് പ്രക്രിയ ഒരാഴ്ചക്കുള്ളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2025 ജനുവരി 7 നാകും ഡോക്കിങ് നടക്കുക’ എസ് സോമനാഥ് പറഞ്ഞു.

Leave A Reply

Your email address will not be published.