തലശ്ശേരി:: മൊകേരി തറവാട് ദേവി ക്ഷേത്ര ഊട്ട്പുര ഉദ്ഘാടനവും കുടുംബ സംഗമ വാർഷികവും സംഘടിപ്പിച്ചു. തലശ്ശേരി സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റ് പി. മോഹൻ ഉദ്ഘാടനം ചെയ്തു. മാഹി ഗവണ്മെന്റ് കോളേജ് മുൻ കെമിസ്ട്രി ഡിപ്പാർട്മെൻ്റ് തലവൻ ഡോ.പി. രവീന്ദ്രൻ വിശിഷ്‌ട വ്യക്തികളെ ആദരിച്ചു. വി. പി. രാജൻ അധ്യക്ഷത വഹിച്ചു കെ. ഷാജി, ഗംഗാധരൻ സംസാരിച്ചു. ഗാനമേളയും അരങ്ങേറി.