Latest News From Kannur

അറിയിപ്പ് -പടക്ക ലൈസൻസിന് അപേക്ഷിക്കാം

0

 

പുതുശ്ശേരി സർക്കാർ

സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസ്, മാഹി

തീയ്യതി: 26.12.2024

അറിയിപ്പ്

2025 വർഷത്തിലെ വിഷു ഉത്സവത്തിൻറെ ഭാഗമായുള്ള താൽക്കാലിക പടക്ക വില്‌പന ലൈസൻസിന് വേണ്ടിയുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ എല്ലാ രേഖകൾ സഹിതം 26.12.2024 മുതൽ 20.01.2025 വൈകുന്നേരം 5.00 മണിക്ക് മുൻപായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ് ട്രേറ്റ്, മാഹി ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷകർ മാഹിയിൽ സ്ഥിരതാമസം ഉള്ളവർ ആയിരിക്കണം. ലൈസൻസിന് അപേക്ഷിക്കുന്ന കടയുടെ 15 മീറ്റർ ചുറ്റളവിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ വിൽക്കുന്ന കടകളോ വീടിൻറെ അടുക്കളയോ ഉണ്ടാകാൻ പാടില്ല. ആവശ്യമായ രേഖകളില്ലാതെയും പ്രസ്‌തുത തീയതിക്ക് ശേഷം വരുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, മാഹി

Leave A Reply

Your email address will not be published.