പാനൂർ : കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ വിജയാരവം എന്ന പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രമേള, കായികമേള, കലാമേള തുടങ്ങിയ മത്സരങ്ങളിൽ ചരിത്ര വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു . വാർഡ് കൗൺസിലർ കെ.കെ.മിനി അധ്യക്ഷത വഹിച്ചു. പി.ജാഫർ സ്വാഗതം പറഞ്ഞു. ചൊക്ലി എ.ഇ.ഒ എ.കെ.ഗീത മുഖ്യാതിഥിയായി.കെ.പി.സുനിൽ ബാൽ, എൻ.സി.ടി. വിജയൻമാസ്റ്റർ, ഇ.എം.വിനോദ്, വി.റഹ്മത്ത്, തൃപ്തി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ശേഷം ഗാനവിരുന്നും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.