പെരളശ്ശേരി: കണ്ണൂർ സൗത്ത് സബ്ജില്ലാ കേരള സ്കൂൾ കലോത്സവം 2024 ഒക്ടോബർ 7 മുതൽ 10 വരെ പെരളശ്ശേരി എ.കെ.ജി .സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 8 ന് രാവിലെ 9 .30 ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കുന്നു. ചടങ്ങിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി. ഷീബ അധ്യക്ഷത വഹിക്കും . 10വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 3000ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നു . ഒൿടോബർ പത്തിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി. പ്രശാന്തിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. ദിവ്യ ഉദ്ഘാടനം നിർവഹിക്കുന്നു .കലോത്സവം വിജയിപ്പിക്കാൻ പെരളശ്ശേരി ഒരുങ്ങിയിരിക്കുകയാണ് .കലോത്സവ സന്ദേശമായി വർണ്ണാഭമായ ഘോഷയാത്രയും കുട്ടികളുടെ ഫ്ലാഷ് മോബും പെരളശ്ശേരിയിൽ നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.