Latest News From Kannur

ഐ എഫ് സിയില്‍ നിയമനം നടത്തുന്നു

0

ജില്ലയിലെ ചെറുതാഴം, പെരിങ്ങോം, വയക്കര, കുറുമാത്തൂര്‍, പടിയൂര്‍, തില്ലങ്കേരി, മാലൂര്‍ സി ഡി എസ്സുകളില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റുറുകളില്‍ (ഐ എഫ് സി) ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത, പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 15നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിേനറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2702080.

Leave A Reply

Your email address will not be published.