പാനൂർ:കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ഒരു ആദർശത്തിനു വേണ്ടി ജീവിച്ചതാണെന്നും ഭാരതത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാരി സദസ്യൻ അഡ്വ. ആർ .ജയപ്രകാശ് പറഞ്ഞു. കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ 24ാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ആർഎസ്എസ് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിലെ ചന്ദ്രോദയം ഹാളിൽ നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാജത്തിലെ സഹജമായ ഭാവത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നാം നടത്തുന്നത്.നമ്മുടെ മുമ്പാകെയുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ട് നാം പ്രവർത്തിക്കുന്നു.വൈദേശിക ആശയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരും . തീവ്രവാദങ്ങൾക്കെതിരെ സഹജമായ രീതിയിൽ നാം പ്രതിരോധിക്കും.അദ്ദേഹം തുടർന്ന് പറഞ്ഞു.ചടങ്ങിൽ ആർഎസ്എസ് പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഖണ്ഡ് കാര്യവാഹ് കെ .പി . ജിഗീഷ് സ്വാഗതം പറഞ്ഞു.