കണ്ണൂർ : വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ‘പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവില്‍ ലഭിക്കും. അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം.