തിരുവനന്തപുരം: കെ.രാഘവൻ മാസ്റ്റർ പുരസ്കാരം സംഗീതജ്ഞനായ പി.ആർ.കുമാര കേരള വർമയ്ക്ക് ലഭിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി സമർപ്പിക്കുക.
കർണാടക സംഗീത രംഗത്തെ സമഗ്രസംഭാവനയാണ് വർമ്മയെ രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായ കുമാര കേരളവർമ്മ കർണാടക സംഗീത രംഗത്തെ പ്രതിഭയാണ്. നവംബറിൽ തിരുവനന്തപുരത്ത് പുരസ്കാരസമർപ്പണ ചടങ്ങ് നടത്തുമെന്ന് കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡണ്ട് വി.ടി. മുരളി , ആനയടി പ്രസാദ് , വേലായുധൻ ഇടച്ചേരിയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.