മാഹി : മയ്യഴി മേഖല ചീഫ് എഡ്യുക്കേഷണൽ ഓഫീസർ ഇൻ ചാർജും എഴുത്തുകാരനുമായ ഉത്തമരാജ് മാഹി ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു.
മയ്യഴി വിദ്യാഭ്യാസവകുപ്പിൽ രണ്ടായിരത്തി പതിനേഴ് മുതൽ അഞ്ചര വർഷത്തിലേറ ക്കാലമായി ചീഫ് എഡ്യുക്കേഷൻ ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു . ഇത്രയേറെ നീണ്ട കാലയളവിൽ പ്രസ്തുത സ്ഥാനം വഹിച്ച ആദ്യത്തെ ആൾ എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്.വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ ഇദ്ദേഹത്തിൻറെ കാലത്ത് നടന്നിട്ടുണ്ട് അഞ്ചാം ക്ലാസിൽ ഹിന്ദി പഠനം തുടങ്ങിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായട്ടാണ് .അതുപോലെ മലയാളം മീഡിയം നഷ്ടപ്പെട്ടുപോകുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ മാഹിയിലെ സി.ഇ. ഭരതൻ സ്ക്കൂളിലും പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറിസ്കൂളിലുമായി മലയാളം മീഡിയം നിലനിർത്തിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനായി ഉണർന്നു പ്രവൃത്തിക്കുകയും എസ്.എസ്.എ. വഴി കഴിഞ്ഞ വർഷം ഒമ്പതോളം അധ്യാപകരെ നിയമിക്കാനുള്ള പ്രവർത്തന ത്തിന് ചുക്കാൻ പിടിച്ചു. ഈ അധ്യയനവർഷത്തെഅധ്യാപക ക്ഷാമം പരിഹരിക്കാനായി പുതുച്ചേരിയിൽ നടന്ന മീറ്റിങ്ങിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിലായി പത്തോളം അധ്യാപകരെ നിയമിക്കാനുള്ള അനുമതി വാങ്ങാനും ഇദ്ദേഹം മുന്നിൽ നിന്നു .
മികച്ച അധ്യാപകനുള്ള പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡും കലാ സാംസ്ക്കാരിക വകുപ്പിന്റെ കാലൈ മാമണി പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതാറുള്ള ഇദ്ദേഹം
നാല് ചെറു കഥാ സമാഹാരവും മൂന്ന് ബാലസാഹിത്യ കൃതിയുമുൾപ്പെടെ ഏഴോളം പുസ്തകങ്ങളുടെ കർത്താവും മയ്യഴിയിലെ നിരവധി സാമൂഹ്യ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്. ഭാര്യ ശുഭ, മകൻ ഡോ : മൃദുൽ രാജ് , മകൾ സരിഗാരാജ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post