Latest News From Kannur

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

0

തിരുവനന്തപുരം: 

ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ്് വരെ സ്ഥാനത്ത് തുടരും.

നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ മേധാവിയായ ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത്് നിയമിക്കുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ മേധാവിയായ കെ പത്മകുമാറാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ച മറ്റൊരു പേര്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ പ്രധാനപ്പെട്ട പദവികള്‍ വഹിച്ചുവരികയാണ്. ഫയര്‍ഫോഴ്‌സ് മേധാവിക്ക് പുറമേ വിജിലന്‍സ് ഡയറക്ടര്‍, ക്രൈംബ്രാഞ്ച് മേധാവി, ജയില്‍ മേധാവി തുടങ്ങിയ പദവികളാണ് വഹിച്ചത്.

Leave A Reply

Your email address will not be published.