പാനൂർ :
പാനൂർ ഗുരുസന്നിധിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങൾ 28 ന് വ്യാഴാഴ്ച ഗുരുസന്നിധിയിൽ നടക്കും. സപ്തമ്പർ 7 ന് ഗുരുസന്നിധിയിൽ നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
നഴ്സറി , എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം , പദ്യം ചൊല്ലൽ, ക്വിസ്,ചിത്രരചന, പ്രബന്ധരചന തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളുണ്ടാവും.