ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം 17 ന് ആരംഭിക്കും
മാഹി: പുണ്യ പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേതത്തിലെ 2026 വർഷത്തിലെ കാർത്തിക മഹോത്സവം നവംബർ 17 മുതൽ 25 വരെ ക്ഷേത്ര ആചാര അനുഷ്ഠാന കർമ്മങ്ങോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിപ്പാടിൻ്റ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കുകയാണ്.
17 ന് വൈകുന്നേരം 6 ന് കലവറ നിറക്കൽ
18 ന് രാത്രി 8നും 8.30 നും ഇടയിൽ കൊടിയേറ്റം
9 ന് തിരുവാതിരക്കളി
19 ന് രാത്രി 9 ന് കരോക്കെ ഗാനമേള
20 ന് രാത്രി 9 ന് കരോക്കെ ഗാനമേള
21 ന് രാവിലെ 8ന് ഉത്സവബലി, ഉത്സവബലിദക്ഷിണ
6.30 ന് കരോക്കെ ഗാനമേള
9.30 ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം
22 ന് വൈകുനേരം 6.30 ന് പ്രഭാഷണം, അഡ്വ: അശോകൻ പള്ളൂർ (ക്ഷേത്ര ആരാധന എന്ന വിഷയത്തിൽ സംസാരിക്കും)
9.30 ന് സംഗീത നൃത്ത വിരുന്ന്
23 ന് വൈകുന്നേരം 6.30 ന് ഭജന (ശ്രീ കുറുബഭഗവതിക്ഷേത്രഭജന സമിതി മാഹി )
9 ന് കലാപരിപാടികൾ (അവതരണം മാതൃ സമിതി)
24 ന് രാവിലെ 11 ന് കാർത്തിക അഭിഷേകം, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, രാത്രി 8ന് നഗര പ്രദിക്ഷണം തുടർന്ന് പള്ളിവേട്ട
25 ന് രാവിലെ 10.30 ന് യാത്രാ ബലി ( ആറാട്ട് കടവിൽ എഴുന്നള്ളത്ത)
11 ന് ആറാട്ട്, കൊടിയിറക്കം, തുടർന്ന് പ്രസാദഊട്ട്