SSLC പരീക്ഷയിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം

SSLC പരീക്ഷയിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം.  പരീക്ഷയ്ക്ക് ഇരുന്ന 16 വിദ്യാർത്ഥികളിൽ 2 പേർക്ക് ഫുൾ A+, 4 വിദ്യാർത്ഥികൾക്ക് 9  A+, 4 വിദ്യാർത്ഥികൾക്ക് 8A+ അടക്കം 100% വിജയം കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂൾ കമ്മിറ്റി അനുമോദിച്ചു